PSC2024 Special GK Express

Renaissance in Kerala - General Knowledge Questions - വാഗ്ഭടാനന്ദന്‍ - PSC/LGS/LDC



  • വാഗ്ഭടാനന്ദൻ ജനിച്ച വർഷം?
    1885( പാട്യം, കണ്ണൂർ)
  • വാഗ്ഭടാനന്ദന്റെ യഥാർത്ഥ നാമം?
    വയലേരി കുഞ്ഞിക്കണ്ണൻ ഗുരുക്കൾ
  • വയലേരി കുഞ്ഞിക്കണ്ണന് വാഗ്ഭടാനന്ദൻ എന്ന പേര് നൽകിയത്
    ബ്രഹ്മാനന്ദ ശിവയോഗി
  • ബാലഗുരു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്?
    വാഗ്ഭടാനന്ദൻ
  • വി കെ ഗുരുക്കൾ എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ ആര് ?
    വാഗ്ഭടാനന്ദൻ
  • കർഷക തൊഴിലാളികളുടെ മിത്രം എന്നറിയപ്പെടുന്ന സാമൂഹിക പരിഷ്‌കർത്താവ്
    വാഗ്ഭടാനന്ദൻ
  • ഊരാളുങ്കൽ കൂലിവേലക്കാരുടെ പരസ്പര സഹായ സംഘം എന്നപേരിൽ കർഷക സംഘടന സ്ഥാപിച്ചത് ആര് ?
    വാഗ്ഭടാനന്ദൻ
  • കാവിയിൽ നിന്നും ഖദറിലേക്ക് പരിവർത്തനം നടത്തിയ ഏക നവോഥാന നായകൻ
    വാഗ്ഭടാനന്ദൻ
  • "ഉണരുവിൻ അഖിലേശനെ സ്മരിപ്പിൻ ക്ഷണമെഴുന്നേൽപ്പിൻ അനീതിയോടെതിർപ്പിൻ" എന്ന് ആഹ്വാനം ചെയ്തതാര്?
    വാഗ്ഭടാനന്ദൻ
  • ആത്മവിദ്യാസംഘത്തിന്റെ സ്ഥാപകൻ?
    വാഗ്ഭടാനന്ദൻ
  • ആത്മവിദ്യാ സംഘത്തിൻറെ മുഖപത്രം ?
    അഭിനവ കേരളം(1921)
  • ആത്മവിദ്യാ സംഘത്തിൻറെ പ്രധാന പ്രവർത്തന മേഖലയായിരുന്ന സ്ഥലം ഏത്?
    മലബാർ
  • നിർഗുണോപാസന അഥവാ വിഗ്രഹം ഇല്ലാത്ത ആരാധന പ്രചരിപ്പിച്ച സാമൂഹിക പരിഷ്‌കർത്താവ് ?
    വാഗ്ഭടാനന്ദൻ
  • ഇളനീരാട്ടം എന്ന ക്ഷേത്ര ചടങ്ങ് തികച്ചും തെറ്റാണു എന്ന് വാദിച്ച സാമൂഹിക പരിഷ്‌കർത്താവ്
    വാഗ്ഭടാനന്ദൻ
  • ജാതി വ്യവസ്ഥ ഹിന്ദുമതത്തിൻറെ അടിസ്ഥാന പ്രമാണങ്ങൾക്ക് എതിരാണെന്ന് പ്രഖ്യാപിച്ച പരിഷ്‌കർത്താവ് ?
    വാഗ്ഭടാനന്ദൻ
  • 1914 ൽ വാഗ്ഭടാനന്ദൻ ശ്രീ നാരായണഗുരുവിനെ കണ്ടുമുട്ടിയത് എവിടെ വെച്ചാണ്?
    ആലുവ അദ്വൈതാശ്രമം
  • രാജയോഗാനന്ദ കൗമുദി യോഗശാല സ്ഥാപിച്ചതാര്?
    വാഗ്ഭടാനന്ദൻ(കല്ലായി, കോഴിക്കോട്)
  • വാഗ്ഭടാനന്ദൻ കോഴിക്കോട് കാരപ്പറമ്പിൽ സ്ഥാപിച്ച സംസ്കൃത പഠനകേന്ദ്രം ?
    തത്ത്വപ്രകാശിക
  • സാമൂഹിക പരിഷ്കരണ രംഗത്തു വാഗ്ഭടാനന്ദന് മാതൃകയായിരുന്ന സാമൂഹിക പരിഷ്‌കർത്താവ്
    രാജാറാം മോഹൻ റോയ്
  • 1932 ഇൽ ഗാന്ധിജി കമ്മ്യൂണൽ അവാർഡിനെതിരെ മരണം വരെ നിരാഹാരം ആരംഭിച്ചപ്പോൾ അതിനെ അനുകൂലിച്ച 'സേവ് ഗാന്ധിജീസ് സോൾ ' എന്ന ലേഖനം എഴുതിയ നവോഥാന നായകൻ
    വാഗ്ഭടാനന്ദൻ
  • വാഗ്ഭടാനന്ദൻ ആരംഭിച്ച മാസിക ?
    യജമാനൻ
  • കോഴിക്കോട് പ്രീതിഭോജനം നടത്തിയ സാമൂഹിക പരിഷ്‌കർത്താവ് ?
    വാഗ്ഭടാനന്ദൻ
  • ഇന്ത്യയിലെ ഏറ്റവും വലിയ ലേബർ കോൺട്രാക്ട് സൊസൈറ്റി ഏത്?
    ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി
  • വാഗ്ഭടനന്ദൻ മരണപ്പെട്ട വർഷം?
    1939
  • " ശ്രീ വാഗ്ഭടാനന്ദന്റെ പേരിൽ ഒരു ജാര സന്തതി " എഴുതിയത്
    പി വി കെ നെടുങ്ങാടി
  • യോഗയെ പ്രോത്സാഹിപ്പിച് കൊണ്ട് കോഴിക്കോട് അടിസ്ഥാനമാക്കി വാഗ്ഭടാനന്ദൻ രാജയോഗാനന്ദ കൗമുദി എന്ന യോഗശാല സ്ഥാപിച്ച വർഷം
    1911
  • അഷ്ടാഗഹൃദയം എന്നഗ്രന്ഥത്തിന്റെ രചയിതാവ്
    വാഗ്ഭടൻ
  • ഏത് സാമൂഹ്യപരിഷ്കർത്താവുമായാണ് 'ഊരാളുങ്കൽ ലേബർ കൺസ്ട്രക്ഷൻ സൊസൈസ്റ്റിക്ക്' ബന്ധമുള്ളത് ?
  • വാഗ്ഭടാനന്ദൻ

Comments