PSC2024 Special GK Express

ജമ്മു കാശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾ - Current Affairs | Kerala PSC Malayalam

ജമ്മു കശ്‍മീരിനു പ്രേത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണ ഘടനയുടെ 370 ആം വ്യവസ്ഥകൾ രാഷ്‌ട്രപതി രാംനാഥ്  2019 ഓഗസ്റ് അഞ്ചിലെ ഉത്തരവിലൂടെ പിൻവലിച്ചു. ജമ്മു കാശ്മീരിനെയും ലഡാക്കിനെയും രണ്ടു കേന്ദ്രഭരണ പ്രേദേശങ്ങൾ ആക്കുന്നതിനുള്ള ഭേദഗതി പാർലമെന്റ് പാസാക്കുകയും ചെയ്തു.

 കശ്‍മീരിന്റെ പ്രത്യേക പദവി പിൻവലിച്ച രാഷ്ട്രപതി ഉത്തരവിന്പിന്തുണതേടിയുള്ള പ്രേമേയവും  സംസ്ഥാന പുനർ ഏകീകരണത്തിനു ബില്ലും ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് രാജ്യസഭയിൽ അവതരിപ്പിച്ചത് .

ജമ്മു കാശ്മീർ സംസ്ഥാനത്തിനു പകരം രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളാണ് സംസ്ഥാന പുനരേകീകരണ ബില്ലിൽ നിർദേശിക്കുന്നത് .

1 ജമ്മു കശ്‍മീർ      2. ലഡാക് 

ജമ്മു കശ്‍മീരിൽ പുതുച്ചേരി, ഡൽഹി മാതൃകയിൽ നിയമസഭാ ഉണ്ടാകും. ലഡാക്കിൽ നിയമസഭാ ഉണ്ടാകില്ല.

സംയോജനം 

1947 ബ്രിട്ടൻ ഇന്ത്യ വിട്ടു പോയതിനു ശേഷം നാട്ടു രാജ്യങ്ങൾക്കും പ്രെവിശ്യകൾക്കും മുന്നിൽ മൂക്കോണ് സാധ്യതകൾ ആണ് ഉണ്ടായിരുന്നത്. ഒന്ന് ഇന്ത്യൻ യൂണിയനിൽ ലയിക്കുക. രണ്ടു പാകിസ്ഥാന്റെ ഭാഗമാകുക . മൂന്ന് സ്വയം ഭരണം നിലനിർത്തുക . സ്വാതന്ത്യാനന്തരം അഞ്ഞുറിലേറെ നാട്ടുരാജ്യങ്ങളാണ് ഇന്ത്യയിൽ ചേർന്ന്. ജുനഗഡിലെ നവാബും ഹൈദരാബാദിലെ നിസാമും കശ്‍മീരിലെ ഹാരിസിങ് മഹാരാജാവും ഇതിനു കൂട്ടാക്കിയില്ല. രണ്ടു യൂണിയനുകളിലും നില്കാതെ സ്വതന്ത്രനായി നില്കാനായിരുന്നു ജമ്മു കശ്‍മീർ ഭരണാധികാരിയുടെ തീരുമാനം. ഹിന്ദി രാജാവാണ് ഭരിക്കുന്നതെങ്കിലും മുസ്ലിം ഭൂരിപക്ഷ പ്രേദേശമായ കശ്‍മീരി പാകിസ്താനുമായി ചേരുമെന്നാണ് ധരിച്ചെങ്കിലും അതുണ്ടായില്ല . ഭൂപ്രേകൃതിയുടെ പ്രേത്യേകതയും ഭൂമിശാത്രപരമായ തന്ത്രപ്രദനാസ്ഥാനവും കശ്‍മീരിനു  കൂടുതൽ പ്രാധാന്യം നൽകി.

1947 ഒക്ടോബറിൽ വസീറിസ്ഥാനിൽനിന്നുള്ള പടാർ ഗോത്രവർഗക്കാർ പാകിസ്ഥാന്റെ സഹായത്തോടെ കശ്‍മീരിനെ ആക്രമിക്കാൻ ശ്രെമിച്ചപ്പോൾ ഹരിസിംഗിന് ഇന്ത്യയുടെ സഹായം അഭ്യർത്ഥിക്കേണ്ടി വന്നു. കശ്‍മീർ സ്വതന്ത്ര പ്രേദേശമായി നില്കുന്നിടത്തോളം അവിടേക്കു സൈന്യം അവകാൻ പറ്റില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. ഹരിസിംഗിന് മറ്റു മാർഗം ഉണ്ടായിരുന്നില്ല. അന്നത്തെ പ്രെഡനമന്ത്രി ജവഹർ ലാൽ നെഹ്‌റു, ആഭ്യന്തര മന്ത്രി സർദാർ വല്ലഭായ് പട്ടേൽ , ആഭ്യന്തര സെക്രെറ്ററി വിപി മേനോൻ എന്നിവരുടെ ഇടപെടലിനെ തുടർന്ന് 1947 ഒക്ടോബര് 26 നു ഇന്ത്യയും കശ്‍മീറും ലയന ഉടമ്പടിയിൽ ഒപ്പിട്ടു. 

ലയന ഉടമ്പടിയിൽ വിദേശകാര്യം, പ്രീതിരോധം, വാർത്താവിനിമയം എന്നി കാര്യങ്ങളിലുള്ള അധികാരമേ ഹാരിസിങ് ഇന്ത്യയാകെ കൈമാറിയുള്ളു. മറ്റു കാര്യങ്ങളിൽ കശ്‍മീരി നിയമസഭക് ആയിരുന്നു അധികാരം. 

നാഷണൽ കോൺഫെറെൻസ് നേതാവ് ശൈഖ് അബുള്ളയെ ഇടക്കാല പ്രധാനമന്ത്രി  ഹാരിസിങ് നിയമിച്ചു.  കശ്‍മീരിൽ സമാദാനം പുനഃസ്ഥാപിക്കുന്ന പക്ഷം ഹിതപരിശോധന നടത്തി ഉചിതമായ തീരുമാനം എടുക്കുമെന്ന് ഇന്ത്യ ഉറപ്പു നൽകിയിരുന്നു. 
ശൈഖ് അബ്ദുല്ലയുടെ അവിസാപ്രെകാരം കശ്‍മീരിനു പ്രേത്യേക പദവി നൽകുന്ന 370 ആം അനുച്ഛേദം എഴുതിയുണ്ടാക്കി. ഭരണ ഘടന നിർമാണ സഭയിലെ അംഗമായിരുന്ന ഗോപാലസ്വാമി അയ്യങ്കാരാണ് 370 ആം അനുച്ഛേദത്തിനു രൂപം നൽകിയത് . 1949 ഒക്ടോബര് 17 നു ആർട്ടിക്കിൾ 370 ഇന്ത്യ ഭരണഘടനയിൽ ചേർത്തു.

ആർട്ടിക്കിൾ 370 : പ്രദാന വ്യവസ്ഥകൾ 


















Comments