- Get link
- X
- Other Apps
ജലസേചനത്തെ ആശ്രയിച്ചാണു ഇന്ത്യയിലെ കാർഷിക , വ്യാവസായിക മേഖലകളുടെ നിലനില്പ് . അതുകൊണ്ടു തന്നെ സ്വാതന്ത്രത്തിനു ശേഷം വികസനത്തിലേക്ക് കടന്നപ്പോൾ രാജ്യം പ്രാധാന്യം നൽകിയത് ജല വിഭവ പദ്ധതികൾ വികസിപ്പിക്കുന്നതിനാണ്. ജലത്തിന്റെ ഊർജം വികസനത്തിന്റെ ഇന്ധനം ആക്കാനുള്ള ശ്രമങ്ങൾ ഒന്നാം പഞ്ചവത്സര പദ്ധതി കാലത്തേ തുടങ്ങിയിരുന്നു. അടുത്തിടെ തെലുങ്കാലയിൽ ഗോദാവരി നദിയിൽ നിർമിച്ച കാലേശ്വരം വിവിധോദ്ദേശ പദ്ധതിയാണ് ഈ പട്ടികയിൽ അവസാനം ചേർത്ത.
ഇന്ത്യയിലെ ജലവിഭവ പദ്ധികളെ രണ്ടായി തരാം തിരിച്ചിരിക്കുന്നു. അവ ജലസേചന പദ്ധതികൾ , ജലവൈദ്യുത പദ്ധതിയ്ക് എന്നിവയാണ്. ജാവലവിഭവ പദ്ധതികളുടെ പ്രദാന ലക്ഷ്യങ്ങൾ ജലസേചനം, ജലവിതരണം, വെള്ളപ്പൊക്ക നിയന്ത്രണം, വൈദ്യുതോല്പാദനം എന്നിവയാണ്. ഇതിൽ ഒന്നിൽ കൂടുതൽ സ്വപ്ങ്ങൾ സാക്ഷാത്കരിക്കുന്നതിനു വേണ്ടി രൂപം കൊടുത്ത പദ്ധതിയാണ് വിവിധോദ്ദേശ്യ പദ്ധതികൾ.
രാജ്യത്തെ ജലസേചന സംവിധാനം പരിഷ്കരിക്കുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി ഇന്ത്യ സർക്കാർ ആവിഷ്കരിച്ച പ്രദാന പദ്ധതികൾ താഴെ പറയുന്നു.
1 ആക്സിലറേറ്റഡ് ഇറിഗേഷൻ ബെനെഫിറ്സ് പ്രോഗ്രാം (A . I . ബി .P )
2 പ്രദാനമന്ത്രി കൃഷി സിഞ്ചായി യോജന
ഇന്ത്യയിലെ പ്രധാന പദ്ധതികൾ
ഭക്ക്ര - നഗൽ പദ്ധിതി - bhakkra Nagal
ഇന്ത്യയിലെതന്നെ വലുപ്പമേറിയ ജലവിഭവ പടടതികളിൽ ഒന്നാണ് ഇത്.ഹരിയാന, പഞ്ചാബ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളുടെ സംയുക്‌ത സംരംഭമാണ് ഏത്. സത്ലജ് നദിയിലാണ് ഭക്ക്ര, നങ്ങൾ എന്നീ ഡാമുകൾ സ്ഥിതിചെയ്യുന്നത്. പറ ടം സ്ഥിതിചെയ്യുന്നത് ഹിമാചൽ പ്രദേശിലെ ബിലാസ്പുട് ജില്ലയിൽ ഭക്ക്ര ഗ്രാമത്തിലാണ് . പഞ്ചാബിലെ രൂപ്നഗറിലാണ് നങ്ങൾ ടം സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ തന്നെ ഉയരം കൂടിയ രണ്ടാമത്തെ ഡാമാണ് ഭക്ക്ര. ഇതിന്റെ ജലസംഭരണിയുടെ പേരാണ് ഗോവിന്ദസാഗർ. ഈ പദ്ധതിയുടെ പ്രധാന ലക്ശ്യങ്ങൾ ഇതാണ് - സത്ലജ് നദിയിലെ വെള്ളപൊക്കം തടയൽ , ജലസേചനം, വൈദുതി ഉത്പാദനം, വിനോദസഞ്ചാരം.
നാഗാർജുനസാഗർ - Nagarjunasagar
ആന്ധ്രാപ്രദേശിലെ നന്ദികൊണ്ട ഗ്രാമത്തിൽ കൃഷ്ണ നദിയിലാണ് നാഗാര്ജുനസർഗ്ഗർ പദ്ധതി.1956 -ൽ തുടങ്ങിയ പദ്ധതതിയുടെ ഒന്നാം ഘട്ടം പൂർത്തിയായത് 1969 ലാണ്. പൂർത്തികരം നടന്നത് 1972 -ൽ ആണ്. പദ്ധതിയുടെ പവർ ഹൗസ് സ്ഥിതിചെയ്യുന്നത് തെലുഗണയിലെ നൽകൂ ജില്ലയിലാണ്. ഇതിന്റെ റിസർവോയർ നാഗാർജുനസാഗർ തടാകം എന്നറിയപ്പെടുന്നു. നൽകൂ, ഗുണ്ടൂർ, ഖമ്മം, പ്രകാശം എന്നീ ജില്ലകൾക് ജലസേചനം ലഭ്യമാകുന്നത് ഈ പദ്ധിതി വഴിയാണ്.
ദാമോദർവാലി - Dhamodharvali
"ബംഗാളിന്റെ ദുഃഖം " എന്നറിയപ്പെടുന്ന ദാമോദർ നദിയിലാണ് സ്ഥിതിചെയ്യുന്നത്. ദാമോദർ നദിയിൽ അടിക്കടി ഉണ്ടാകുന്ന വെള്ളപൊക്കം നിയന്ധ്രിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്‌ഷ്യം. പശ്ചിമബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളുടെ സംയുക്‌ത പദ്ധിയാണ് ഏത്. ഈ പദ്ധതിയുടെ പ്രധാന ഉദ്ദേശങ്ങൾ - വെള്ളപ്പൊക്കനിയന്ത്രണം, ജാലസേചനം, വൈധ്യുതോല്പാദനം , വനവൽക്കരം, മണ്ണൊലിപ്പ് തടയൽ എന്നിവയൊക്കെ ആണ്.
തെഹ്‌രി - Thehri
ഉത്തരാഖണ്ഡിലെ തെഹ്‌രി ജില്ലയിൽ ഭാഗീരഥി നദിയിലാണ് ഈ പദ്ധതി സ്ഥിതി ചെയ്യുന്നത്. 2005 ലാണ് ഈ പദ്ധതി പൂർത്തിയത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അണകെട്ടാണിത്. 1000 മെഗാവാട്സ് ആണ് ഈ പദ്ധതിയുടെ ശേഷി.
ഹിരാക്കുഡ് - Hirakkud
ഒഡിഷയിലെ സമ്പൽപ്പൂർ ജില്ലയിൽ മഹാനദിയിൽ സ്ഥിതിചെയ്യുന്ന അണകെട്ടാണിത്. 1957 ൽ ആണിതിന്റെ പണി പൂർത്തിയായത് . ലോകത്തിലെ ഏറ്റവും നീളം കൂടിയ അണക്കെട്ടാണ് ഹിരാക്കുഡ്. ഏഷ്യയിലെ ഏറ്റവും വലിയ മനുഷ്യനിർമിതമായ തടാകം ഹിരാക്കുഡ് പദ്ധതിയുടെ ജലസംഭരണി ആണ്.
തുംഗഭദ്ര - Thumgabhadra
കർണാടകയിലെ ഹോസ്‌പെട്ടിനടുത് സ്ഥിതിചെയ്യുന്നു. കൃഷ്ണ നദിയുടെ പോഷക നദിയായ തുംഗഭരയിലാണ് പദ്ധതി. കർണാടകം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളുടെ സംയുക്ത പദ്ധതിയാണിത്. 1953 ലാണ് പൂർത്തിയായത് . ഇതിന്റെ ലക്ഷ്യങ്ങൾ - ജലസേചനം, വൈധ്യുതോല്പാദനം, വെള്ളപ്പൊക്ക നിയന്ത്രണം എന്നിവ .
കൊയ്‌ന - koina
മഹാരാഷ്ടയിൽ കൃഷ്ണ നദിയുടെ പോഷക നദിയിലാണ് കൊയ്‌ന പദ്ധതി.
880 മെഗാ വട്ടാണ് ഈ പദ്ധതിയുടെ സ്ഥാപിതശേഷി. മുംബൈ, പൂനൈ വ്യവസായ മേഖലയ്ക് വേണ്ട വൈധ്യുതി ലഭ്യമാകുന്നതേ ഈ പദ്ധതി വഴിയാണ്.
പറമ്പിക്കുളം - ആളിയാർ - Parambikulam - Aaliyar
കേരളം , തമിഴ്നാട് സംസ്ഥാനങ്ങളുടെ സംയുക്‌ത പദ്ധതിയാണ് ഏത്. 1970 ആണ് ഇതിനായുള്ള കരാറിൽ ഒപ്പുവച്ചത്. 10 ഡാമുകൾ, 4 പൗർഹൗസുകൾ , 6 ടണലുകൾ , 7 ജലസേചന കനാലുകൾ എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതി.
ഉറി - Uri
ജമ്മു കാശ്മീരിൽ ബാരാമുള്ള ജില്ലയിൽ ഉറി താലൂക്കിൽ ജലം നദിയിലാണ് ഉറി പദ്ധതി. ൪൮൦ മെഗാവാട്ട് ആണ് സ്ഥാപിത ശേഷി. 1993 ഫെബ്രുവരിയിൽ ആണ് ഈ പദ്ധതി രാജ്യത്തിന് സമർപ്പിച്ചത് .
കാക്ര - Kakra
ഗുജറാത്തിൽ തപ്തി നദിയിൽ സ്ഥിതി ചെയ്യുന്നു.
കോസി - Kosi
ബിഹാറിൽ ഗംഗയുടെ പോഷക നദിയായ കോസിയിലാണ് സ്ഥിതി ചെയ്യുന്നത്. ബിഹാർ സംസ്ഥാനത്തിന്റെയും നേപ്പാളിന്റേം സംയുക്ത സംരംഭമാണ് ഈ പദ്ധതി.
For Easy Note go here - > Top Water Resource Projects in India
- Get link
- X
- Other Apps
Comments
Post a Comment